Thursday, May 18, 2017

കേരളത്തിലെ പൊതു മനോഭാവം

കേരളത്തിലെ പൊതു മനോഭാവം അറിയണമെങ്കില്‍ കേരളത്തിലെ ഒരു റോഡില്‍ കൂടി വാഹനം ഓടിച്ചാല്‍ മതി. തിരുവനന്തപുരം മുതല്‍ അടൂര്‍ വരെ പലപ്പോഴും വാഹനമോടിക്കുന്ന ഒരാള്‍ എന്ന നിലയില്‍ റോഡില്‍ ആള്‍ക്കാര്‍ വ്യത്യസ്ത വാഹനങ്ങളില്‍ കാട്ടി കൂട്ടുന്ന അഭ്യസ പ്രകടനങ്ങള്‍ കാണുന്ന ഒരാളാണ്‌ ഞാന്‍.
ജീവിതം തന്നെ ഒരു ഓവര്‍ ടെക്ക് ഗെയിം ആണെന്ന് കരുതുന്ന ഒരുപാടു മിടു മിടുക്കന്മാരുടെ നാടായി മാറി കേരളം . പലപ്പോഴും പലരുടെയും എല്ലാ കൊമ്പ്ലെക്സുകളും വണ്ടി ഓടിക്കുമ്പോള്‍ കേരളത്തില്‍ വെളിവായി വരും. ഓവര്‍ ടെക്ക് അശാന്മാര്‍ക്ക് വിനയ പൂര്‍വ്വം വഴി മാറി കൊടുക്കുന്നത് കൊണ്ട് അര മണിക്കൂര്‍ താമസിച്ചാണെങ്കിലും സന്തോഷമായി പാട്ടൊക്കെ കേട്ട് ഞാന്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്താറുണ്ട് .
മിക്കപ്പോഴും ആളുകള്‍ വണ്ടി ഓടിക്കുന്നത് അവര്‍ക്ക് മാത്രം തിരക്കുള്ളവര്‍ എന്നപോലെയാണ് . അവര്‍ ഓടി എത്തിയില്ലെങ്കില്‍ ലോകം ഉടനെ അവസാനിക്കും എന്ന മട്ടിലാണ്. വളഞ്ഞും തിരിഞ്ഞും ഏതു സൈഡില്‍കൂടെയും വണ്ടി ഓടിക്കുന്നത് തന്നെ എങ്ങെനെ യെങ്കിലും ഓവര്‍ ടെക്ക് ചെയ്യാനാണ് . പലരും ഏതാണ്ട് വലിയ കാര്യം സാധിക്കുവാനുള്ള തത്രപ്പാടിലാണ് വണ്ടി ഓടിക്കുന്നത് . എങ്ങനെ എങ്കിലും ആരെയെങ്കിലും ഓവര്‍ ടേക്ക് ചെയ്തില്ലേല്‍ ജീവതത്തിനു തന്നെ അര്‍ധമില്ലന്നു കരുതുന്ന ഒരു പാടു മിടുക്കന്‍ മാരുടെ സ്ഥലമാണ് കേരളം .
സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ധരിച്ചു വക്കുന്നത് റോഡു അവരുടെ സ്വന്തം എന്ന മട്ടിലാണ് . അവര്‍ക്ക് സ്പീഡ് ലിമിറ്റ് ഒരു പ്രശ്നമേ അല്ല . 'വഴി മാറി താട പുല്ലേ ' എന്ന മട്ടിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ , പ്രത്യേകിച്ചും പോലീസ് വാഹങ്ങള്‍, ശര വേഗത്തില്‍ ഓവര്‍ ടെക്കെടുത്ത് കുതിക്കുന്നത് . അവര്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹോണ്‍ മുഴക്കി 'എന്നെ കണ്ടോടാ തെണ്ടി ' എന്ന മട്ടിലാണ് മിടു മിടുക്കന്‍മാരായി ഓവര്‍ ടെക്ക് ചെയ്യുന്നത് .
വിദേശ രാജ്യങ്ങളില്‍ ഹോണ്‍ മുഴക്കുന്നത് ചീത്ത വിളിക്കുന്നതിനു തുല്യമാണ് . കേരളത്തില്‍ ഹോണ്‍ മുഴക്കാതെ പലര്‍ക്കും വണ്ടി ഓടിക്കാന്‍ അറിയില്ല എന്ന സ്ഥിതിയാണ് .
മിക്കപ്പോഴും ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകുന്നതു റോങ്ങ്‌ സൈഡില്‍ കൂടി വണ്ടിഎടുത്തു ഓവര്‍ ടെക്ക് ചെയുതു മിടുക്കരവാന്‍ ചില മാന്യന്മാര്‍ ശ്രമിക്കുന്നത് കൊണ്ടാണു .
കേരളത്തിലെ പൊതു മനോഭാവത്തില്‍ തന്നെ എങ്ങനെയേലും ആരേയെലും ഓവര്‍ ടേക്ക് ചെയ്യണമെന്നുള്ള ഒരു മീടിയോക്കാര്‍ മത്സര മനോഭാവമാണ് .
പലപ്പോഴും പലരും ജീവിക്കുന്നതും വണ്ടി ഓടിക്കുന്നതും താന്‍ മറ്റുള്ളവരേക്കാള്‍ എത്ര മിടുക്കുനാണ് എന്ന് കാട്ടി കൂട്ടി സ്വയം ഒരു മതിപ്പ് കൂട്ടാനാണ് . എന്നെകണ്ടോ - ഞാനെന്തു മിടുക്കന്‍ എന്ന മനോഭാവമുള്ള ഒരു പാടു മിടുക്കന്‍മാര്‍ വണ്ടി ഒടിക്കുംമ്പോഴാണ്‌ പലരും മോര്ച്ചറിയില്‍ എത്തിപ്പെടന്നതു .

No comments: