Saturday, September 9, 2017

രാഷ്ടീയ നിലപാടുകള്‍


എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ചിലര്‍ പല രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കളും പ്രവര്‍ത്തകരുമാണ്. ഞാന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ പല നേതാക്കളെയും ഒരു പാടു പ്രവര്‍ത്തകരയും ബഹുമാനിക്കുന്ന ആളാണ് . ഞാന്‍ വ്യക്തിപരമായി ആരെയും വിമര്‍ശിക്കുകയോ , ഇകഴ്ത്തി കേട്ടാറോ ഇല്ല. ഞാന്‍ പലപ്പോഴും ചോദ്യം ചെയ്യുന്നത് അതതു പാര്‍ട്ടികളുടെ നയങ്ങളെയോ, ഇരട്ടതാപ്പുകളെയോ, അപചയങ്ങളെയോ ഒക്കെയാണ്.
നല്ലത് ഏതു പാര്‍ട്ടികളില്‍ കണ്ടാല്‍ നല്ലതാണെന്ന് പറയും. ഒരു സര്‍ക്കാര്‍ നല്ല കാര്യം ചെയ്താല്‍ നല്ലതാനെന്നു പറയും. അല്ലെങ്കില്‍ അല്ലെന്നും . പണ്ട് WTO നെഗോഷിയെഷനില്‍ ഇന്‍ഡ്യ എടുത്ത സമീപനത്തെ പിന്താങ്ങി മനോരമയില്‍ ഓപ്പ്- എഡിറ്റ്‌ എഴുതിയപ്പോള്‍ ചിലര്‍ക്കൊരു സംശയം ഞാനും മോഡി സാറിന്റെ കൂടെ പോയോ എന്ന് ? ഞാന്‍ ആരുടെയും കൂടെ അങ്ങനെ പോകാന്‍ ഉദ്ദേശിക്കുന്നില്ല . ഒരു നേതാവിന്‍റെയോ പാര്‍ട്ടിയുടെയോ ആശ്രിതനും അല്ല.
മോഡി സാറിനോട് എനിക്ക് വ്യക്തി പരമായി ഒരു വിരോധവും ഇല്ല . കണ്ടാല്‍ കൈ കൂപ്പും. എന്‍റെ കൂടി പ്രധാന മന്ത്രി ആയതിനാല്‍ ബഹുമാനിക്കും. ഞാന്‍ എതിര്‍ക്കുന്നത് അദ്ദേഹത്തെ അല്ല . അദ്ദേഹത്തിന്ന്‍റെ രാഷ്ട്രീയത്തെ ആണ് . അത് അന്നും ,ഇന്നും എന്നും എതിര്‍ക്കും. എതിര്‍ക്കുന്നത് നില പാടുകളെ ആണ്സര്‍ക്കാരിന്‍റെ പല നയങ്ങളെയും ആണ് . അതിനു ഒരു ദാക്ഷണ്യവും ഇല്ല
ഒരു പാര്‍ട്ടിയെയും ഒരു സര്‍ക്കാരിനെയും കണ്ണച്ച് എതിര്‍ക്കുകയോ എന്ത് വൃത്തികേടുകളോ അനീതികളോ കാണിച്ചാലും ന്യായീകരിക്കുക എന്നതോ എന്‍റെ നയമല്ല. നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയനോടും ബഹുമാനമാണ്.
ഞാന്‍ പാര്‍ട്ടിയും ആളും താരവും ഒന്ന് നോക്കി ഒരാളെ പുകഴ്തുകയോ ഇകഴ്ത്തുകയോ ഇല്ല . എന്നാല്‍ പറയാന്‍ ഉള്ളത് പറയണ്ട സമയത്ത് പറയുകയും ചെയ്യും. അതാരായാലും ഏതു പാര്‍ട്ടി ആയാലും . അതുകൊണ്ടാണ് ടീ പീ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയതും ഗൌരി ലങ്കെഷിനെ വെടി വച്ച് കൊന്നതും സമാനങ്ങള്‍ ആണ് എന്ന് പറയുന്നത് . അതുകൊണ്ട് തന്നെയാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ഒരിക്കലും ന്യീകരിക്കാത്തത് . കാരണം ഒരാള്‍ ആര്‍ എസ എസ ആയാലും സീ പീ എം കരനായാലും കൊലപാതക രാഷ്ട്രീയം വെറുപ്പിന്‍റെയും അസഹിഷ്ണുതയുടെയും ആണ്. അത് കൊണ്ട് തന്നെയാണ് മുസ്ല്ലീം മത മൌലീക വാദത്തിന്‍റെ പേരില്‍ ജൊസഫ് സാറിന്‍റെ കൈവെട്ടിയ രാഷ്ട്രീയത്തെ ശകതമായി എതിര്‍ത്തതും അന്നുള്ള സര്‍ക്കാരിന്‍റെ ഇരട്ടതാപ്പു നയങ്ങളെ എതിര്‍ത്തതും . അത് കൊണ്ട് കൂടിയാണ് ബി ആര്‍ പീ ഭാസ്ക്കര്‍ സാറിനെ ഫേയിസ് ബുക്കില്‍ വളഞ്ഞിട്ട് പുലഭ്യം പറഞ്ഞപ്പോള്‍ എതിര്‍ത്തതും അതിനെ ന്യായീകരിച്ച എന്‍റെ ചില സുഹൃത്തുക്കളോടും പ്രതി വാദം ഇവിടെ നടത്തിയത് .
ഞാന്‍ നിഷ്പക്ഷനല്ല. കാരണം രാഷ്ടീയത്തില്‍ നിക്ഷപക്ഷത എന്നൊരു പക്ഷം ഇല്ല . എന്‍റെ രാഷ്ട്രീയം ഒരു കക്ഷി രാഷ്ട്രീയ-ബദ്ധമല്ല എന്ന് മാത്രം.
എനിക്ക് കൃത്യമായ രാഷ്ട്രീയ-ധാര്‍മ്മിക -സാമൂഹിക ബോധ്യങ്ങള്‍ ഉണ്ട്. അത് എല്ലാം മനുഷ്യര്‍ക്കും വേണ്ടിയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നില കൊള്ളുക എന്നതാണ് .അത് ഇന്ത്യന്‍ ഭരണ ഘടനയോടും അത് ഉറപ്പാക്കി തരുന്ന എല്ലാ മനുഷ്യരുടെയും മൌലീക അവകാശങ്ങളോടും ഉള്ള പ്രതി ബദ്ധതയാണ് . അത് എല്ലാ വിധ വിവേചനങ്ങളെയും എതിര്‍ക്കുക എന്നതാണ് . അത് ഭൂരി പക്ഷ വര്‍ഗീയതെയും ന്യൂന പക്ഷ വര്‍ഗീയതെയും ഒരു പോലെ എതിര്‍ക്കുക എന്ന നിലപാടാണ്. അത് പ്രകൃതിയെ ബാലല്‍സംഗം ചെയ്യുന്നതിനെതിരാണ്. അത് സ്ത്രീ പക്ഷ നിലപാടുകളെ സ്വാഗതം ചെയ്യുന്നതാണ് . അത് ദളിത്‌ -ആദിവാസി- ന്യൂന പക്ഷ അവകാശങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം കൊടുക്കുന്ന നിലപാടാണ് . അത് ഹിംമ്സയില്‍ വിശ്വസിക്കുന്നില്ല . അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരാണ് .അഴിമതിക്കും അക്രമത്തിനും എതിരാണ് . അത് എല്ലാതരം വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് എതിരാണ് . അത് എല്ലാ വിധ തീവ്ര വാദത്തിനും ഭീകരതക്കും എതിരാണ്. അത് ദാരിദ്യവും അസമാനതകളും സൃഷ്ട്ടിക്കുന്ന അനീതികള്‍ക്ക് എതിരാണ് . അത് സാമൂഹിക-സാമ്പത്തിക നീതിക്ക് വേണ്ടി നില കൊള്ളുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ജനാധിപത്യ സംവിധാനത്തിനു ആവശ്യമാണ്. അവരുടെ നിലപാടുകളോട് നമുക്ക് യോജിക്കാം , വിയോജിക്കം. പക്ഷെ ഇവിടെ ഇടതു പക്ഷവും കൊണ്ഗ്രെസ്സ്യം ബീ ജെ പി എല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിനു ആവശ്യമാണ് . അവരുടെ നയങ്ങളെ വിമര്‍ശിക്കുന്ന സ്വതന്ത്ര നിലപാടുകള്‍ ഉള്ള സിവിക് രാഷ്ട്രീയ നിലപാടുകളും ജനാധിപത്യത്തിന്‍റെ നില നിലനില്‍പ്പിനു അത്യന്താപെക്ഷിതം ആണ്.
LikeShow More Reactions
Comment
15 comments
Comments
VK Cherian അപ്പോൾ ത

No comments: