Monday, November 6, 2017

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഞാന്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു

ഇന്ത്യയിലെ ജനങ്ങളിലും ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിലും എനിക്ക് വലിയ വിശ്വാസമുണ്ട്. ഇന്ത്യൻ ജനാധിപത്യം ഇന്നും ഒരു വർക്ക്‌ ഇൻ പ്രോഗ്രസ്സ് ആണ്. കോളനിവൽക്കരണ വ്യവസ്തയിൽ നിന്ന് സ്വന്ത്രമായ രാജ്യങ്ങളിൽ ജനാധിപത്യ സംവിധാനം നില നിന്ന ഏക രാജ്യമാണ് നമ്മുടെ രാജ്യം. ഏഷ്യ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിനു തുല്യമായ ഒരു രാജ്യം പോലുമില്ല.കിഴക്കൻ യൂറൊപ്പിലും സ്ഥിതി അത് തന്നെയായിരുന്നു.
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന് ഒരു കാരണം ഏതാണ്ട് അറുപതു കൊല്ലം നീണ്ടു നിന്ന സ്വാതന്ത്ര്യ സമര പ്രക്രിയ ഒരു ബഹുജന രാഷ്ട്രീയ ജനാധിപത്യ പ്രക്രിയ കൂടി ആയിരുന്നതിനാൽ ആണ്. ഇതിൽ പ്രധാന പങ്കു വഹിച്ചത് ഒരു അംബ്രല്ല ഫോർമേഷൻ ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതിനുള്ളിയിൽ ഉണ്ടായ ബദൽ ധാരകളും അംബേദ്ക്കറിനെ പോലെയുള്ള സാമൂഹിക നീതിയിൽ അധി ഷ്ഠിതമായ ജനാധിപത്യവാദികളുമാണു.
ഇന്ത്യയിലെ തൊണ്ണൂറു ശതമാനനം ആളുകളും ഇന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ്.
സത്യത്തിൽ ഇൻഡിയിലെ തൊണ്ണൂറ് ശതമാനം ആളുകൾക്കും ഒരു മത ഭ്രാന്തും ഇല്ല. അവർ സാധാരണക്കാരായ മനുഷ്യർ ആണ്. അവർക്ക് പ്രധാനം സാമ്പത്തിക സാമൂഹിക സുരക്ഷയും സമാധാനവും ജോലിയും മറ്റുമാണ്. ഇന്ത്യയിൽ ഞാൻ സഞ്ചരിക്കാത്ത സംസ്ഥാങ്ങൾ കുറവാണ്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പറയുന്നത്.
കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ബീ ജെ പ്പി ജയിച്ചതിനു കാരണം ഇന്ത്യയിലെ ജനങ്ങൾ എല്ലാം സന്ഘികൾ ആയതു കൊണ്ടല്ല. മറിച്ചു കോൺഗ്രീസിനോടുള്ള പ്രതിഷേധവും അഴിമതിക്കു എതിരെയുള്ള ജനാധിപത്യ പ്രതീകരണവും ആയിരുന്നു. അതിനെ മുതൽ എടുത്തു പുത്തൻ വാഗ്ദാനങ്ങളുടെ വാചക മേളകളുമായി വന്ന മോദിസാറും ബീ ജെ പിയും പാട്ടും പാടി വിജയിച്ചതും ജനാധിപത്യമിവിടെ ഉണ്ടായത് കൊണ്ടാണ്. എന്നാൽ വാചക കാസർത്തുകൾക്കു അപ്പുറം ഭരണത്തിൽ പുതിയതായിട്ട് ഒന്നും ചെയ്യാതെ, സാമ്പത്തിക രംഗത്തെ ദുരിദത്തിൽ ആക്കി സാധാരക്കാരുടെ ജീവിതം പ്രയാസത്തിൽ ആക്കിയിട്ട് വർഗീയ ധ്രുവീകരണത്തിലൂടെ തിരെഞ്ഞെടുപ്പ് ജയിക്കാൻ പ്രായസമാണ്. സാധങ്ങളുടെ വില കുത്തനെ ഉയർന്നു. ഉള്ള ജോലികൾ പോകുന്നു. പുതിയ ജോലികൾ ഇല്ല. കർഷകർ കടക്കെണിയിൽ പെട്ടു നട്ടം തിരിയുന്നു. ചെറുകിയ മധ്യ വർഗ്ഗ വ്യാപാരി വ്യവസായികൾ കച്ചവടം ഇല്ലാതെ കഷ്ട്ടത്തിൽ. അഴിമതിക്ക് കുറവില്ല. അങ്ങനെയുള്ളടിതു വർഗീയ കാർഡിറക്കി വീണ്ടും ജയിക്കും എന്ന് പറയുന്നവർ വെറും വ്യമോഹികളാണ്. മോഡി ബലൂണിന്റെ കാറ്റ് പോയി തുടങ്ങി. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്നാൽ മോദിസാർ 2019 ഇൽ പെൻഷൻ പറ്റാൻ സാധ്യത കൂടുതലാണ്.

No comments: