Sunday, February 11, 2018

കാര്യോം വീര്യോം പമ്പരം പോലെ : മോഡി സാറിന്റെ സെൽഫി ഫോറിൻ പോളിസി


മാലദീവ്‌സിൽ രാഷ്ട്രീയ കുഴാ മറിച്ചിലാണ്. പക്ഷെ അവിടുത്തെ യാമീൻ ഇന്ത്യയെ ഇന്ന് ഗൗനിക്കാത്ത അവസ്ഥയാണ്. അയാൾ മോഡിയെ മൈൻഡ് ചെയ്യാത്തത് എന്താണ് ? കാര്യങ്ങൾ അവർ ബോധിപ്പിക്കാൻ ശ്രമിച്ചത് ചൈനയെയും സൗദിയെയും പാകിസ്ഥാനെയും ആണ്. ഇതു ഒരു കൊച്ചു മാലദ്വീസിന്റെ കാര്യം മാത്രമല്ല. വാചകം മാത്രം ഡെലിവറി ചെയ്തിട്ടു ഫോളോ അപ് ചെയ്യാൻ പരാജയ പ്പെടുന്ന കാഴ്ച്ചയാണ് കഴിഞ്ഞ മൂന്നു വർഷത്തിൽ കണ്ടത്
മോഡി സാർ വാചകം അടിക്കും പിന്നെ സൂട്ടും കോട്ടും ഇട്ട് എല്ലായിടത്തും സർകീട്ടു പോകും. എന്നിട്ട് സെൽഫി എടുത്തു തിരിച്ചു വരും. പക്ഷെ ഫോറിൻ പോളിസി കട്ട പോക. അടുത്തുള്ള ഇമ്പ്രിങ്ങാ രാജ്യമായ മാലദ്വീസിനു പോലും ഇന്ത്യയേ ഒരു വിലയും ഇല്ലാതെ അവസ്ഥ. നേപ്പാൾ മോഡി സാറിന് രാജകീയ സ്വീകരണം ഒക്കെ കൊടുത്തു. എന്നാൽ നേപ്പാളികൾക്ക് ഇന്ന് ഇന്ത്യ സർക്കാരിനെ വിശ്വാസം ഇല്ല. ആ ബ്ലോക്കേഡ് മോഡിയുടെയും ബീ ജെ പി കുതന്ത്രങ്ങളും ആണെന്ന് ഭൂരിഭാഗം നേപ്പാളികളും കരുതുന്നു. ബംഗ്ലാദേശിൽ സർക്കാർ നടത്തുന്ന എല്ലാ വൃത്തി കെട്ടുകൾക്കും ഇന്ത്യ കുട പിടിക്കുകയാണെന്ന് പലരും കരുതുമ്പോൾ സർക്കാർ ഇന്ത്യയുമായി ഒരു കൈ കൊണ്ട് വാങ്ങി മറ്റേ കൈകൊണ്ടു ചൈനക്ക് കൈ കൊടുക്കും. ശ്രീ ലങ്കയുടെ സ്ഥിതി വ്യത്യാസത്യമല്ല. മോഡി കാരണം സാർക്കിന്റെ കഥ കഴിഞ്ഞു. ചുരുക്കത്തിൽ നമ്മുടെ അയൽ പക്കത്തുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രഭാവം കുറയുകയും ചൈനയുടെ പ്രഭാവം കൂടുകയും ചെയ്തു. ഇന്ത്യയേ ഇന്ന് സൌത്ത് ഏഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾക്കോ ജനങ്ങൾക്കോ വിശ്വാസം ഇല്ല. ഇന്ത്യക്ക് ഉണ്ടായിരുന്ന ഗുഡ് വിൽ നഷ്ട്ടം ആയി.
ഇതു എനിക്ക് എങ്ങനെ അറിയാം എന്ന് ചോദിക്കാം ?എനിക്ക് സൌത്ത് ഏഷ്യയിലെ എല്ലാ രാജ്യങ്ങളും ആയി ഏതാണ്ട് ഇരുപത്തി അഞ്ചു കൊല്ലത്തെ നേരിട്ട പരിചയം ഉണ്ട്. എല്ലാ രാജ്യങ്ങളും കുറഞ്ഞെത് അഞ്ചു പ്രാവശ്യം എങ്കിലും സന്ദർശിച്ചിട്ടുണ്ട്. അവിടുത്തെ സമൂഹത്തിൽ ഉള്ള എല്ലാവരും ആയി നിരന്തര ബന്ധം ഉണ്ട്. അവിടെയുള്ള പത്രങ്ങളിൽ എഴുതാറും ഉണ്ട്. ഇതെല്ലാം അറിഞ്ഞു കൊണ്ടും ഇന്ത്യയുടെ ഫോറിൻ പോളിസി പഠിച്ചും ആണ് പറയുന്നത് മോഡി സർക്കാരിന്റെ സൌത്ത് ഏഷ്യ ഫോറിൻ പോളിസി എങ്ങനെ നോക്കിയാലും പരാജയം ആണ്‌.
മോഡി സാർ എല്ലാ നാട്ടിലും സർകീട് പോയി സെൽഫി എടുത്താൽ നന്നാകുന്നതല്ല ഫോറിൻ പോളിസി. അമേരിക്കയിൽ പോയി കുറെ സെല്ഫി എടുത്തു എന്നതല്ലാതെ അമേരിക്ക ഇന്ത്യ ബന്ധത്തിൽ ഒന്നും ഒന്നും പ്രത്യകിച്ചു സംഭവിച്ചല്ല. ചൈന ബന്ധം വഷളായി.
ഒരു വസ്തു നിഷ്ട്ട വിലയിരുത്തൽ നടത്തിയാൽ മോഡിയുടെ ഉപരിപ്ലവ ഷോ മാൻ സമീപനം സർക്കാർ എന്നാൽ പരസ്യവും മോഡി ബ്രാൻഡും മാത്രം കാണിച്ചു നടക്കുന്ന കാര്യപ്രാപ്തി ഇല്ലാത്ത ഒരു ഏർപ്പാട് ആണ്. ഒരൊറ്റ പുതിയ ഓർഗനൈസേഷൻ ഉണ്ടാക്കാൻ മോഡിക്ക് കഴിഞ്ഞിട്ടില്ല. ഉള്ളതിനെ തകർത്തു. പുതിയത് ഉണ്ടാക്കാൻ ഉള്ള ത്രാണി ഇല്ല .ഇതിനു നല്ല ഉദാഹരണം ആണ് പ്ലാനിങ് കമ്മീഷനെ തകർത്തു. നീതി ആയോഗ് ഇന്നും ത്രിശങ്കുവിൽ. അതു പോലെ ഉദാഹരങ്ങൾ ഏറെ. രണ്ടാം യൂ പി എ യുടെ പഴയ വീഞ്ഞ് കുപ്പി പോലും മാറ്റാതെ ലേബൽ മാറ്റി കണ്ണിൽ പൊടിയിട്ട് കാര്യം കാണാൻ സാധിച്ചിട്ടും കാര്യങ്ങൾ ഒന്നും നടക്കുന്നില്ല
മോഡി മനിലയയിൽ ആസിയൻ ഉച്ച കോടിക്ക് വന്നപ്പോൾ ഞാനും അവിടെ ഉണ്ട്. കോടി കണക്കിന് രൂപ മുടക്കി മോഡി ബ്രാൻഡ് പരസ്യം കൊടുത്തത് അല്ലാതെ അവിടെ ഒന്നും നടന്നില്ല - ഫോട്ടോ എടുപ്പ് ഒഴിച്ച്. പക്ഷെ അദ്ദേഹം അവിടെ ഉള്ള കാശു കാരായ സിന്ധി -ഗുജറാത്തി- മാർവാടി കച്ചോടക്കാരോട് കൊണ്ഗ്രെസ്സിനെ പത്തു തെറി വിളിച്ചു പുള്ളി ഇന്ത്യയേ എങ്ങനെ മാറ്റുന്നു എന്ന് വാചകം അടിച്ചു . പറഞ്ഞത് പകുതി നുണയും. ആധാർ എങ്ങനെ ഇന്ത്യയെ വികസിപ്പിക്കുന്നു എന്നും ഗ്യാസ് സബ്‌സിഡി നിർത്തിയത് കൊണ്ട് സർക്കാർ ഒരു പാട് പൈസ ഉണ്ടാക്കുന്നു എന്നും ഒക്കെ തട്ടി വിട്ടു ഈയിടക്ക് അദ്ദേഹം വേൾഡ് എക്കോണിമിക് ഫോറത്തിൽ പോയി സ്വന്തം ഫോട്ടോ പത്രങ്ങളിൽ എല്ലാം കോടികൾ മുടക്കി കൊടുത്തു സെൽഫി ഒക്കെ എടുത്തു തിരിച്ചു പൊന്നു. ഒന്നും സംഭവിച്ചില്ല
സുഷ്മ സ്വരാജ് മിനിസ്റ്റർ ഫോർ നോൺ റസിഡന്റ് ഇന്ത്യൻസ് മാത്രമാണ്. ദോഷം പറയരുതല്ലോ. പലയിടത്തും കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവരെ തിരികെ കൊണ്ട് വരാൻ ശ്രമിച്ചു. ട്വീറ്റ് ചെയ്തു. നല്ല കാര്യം. പിന്നെ ഫോറിൻ പോളിസി ഒക്കെ മോഡി സാറും കമ്പിനിയും നോക്കും..മോഡി സാറിന്റെ ഫോറിൻ പോളിസി എന്ന് പറഞ്ഞാൽ എത്രയും ഫോറിൻ ട്രിപ്പ് നടത്തി, സ്വന്തം പടം വച്ചു പരസ്യം ഒക്കെ കൊടുത്തു, സെൽഫി എടുത്തു കൈ കൊടുത്തു തിരിച്ചു വന്നിട്ട് അടുത്ത ട്രിപ്പിന് തയ്യാർ എടുക്കുക എന്നതാണ് . ബാക്കിയുള്ള സമയം കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിനു വേണ്ടി തിരെഞ്ഞെടുപ്പ് പ്രചരണം. ഇതിനിടയിൽ ഭരണം നടത്താൻ സമയം കിട്ടാത്തത് മോഡി സാറിന്റെ കുറ്റമാണോ ?

കാര്യം എന്ത് പറഞ്ഞാലും മോഡി സാറിന്റെ കാര്യോം വീര്യോം പമ്പരം പോലെ. പക്ഷെ കാര്യം ഒന്നും നടക്കുന്നും ഇല്ല. ഇടക്കിടെ കോൺഗ്രസിനെയും നെഹ്രുവിനെയും ചീത്ത വിളിച്ചു സായൂജ്യമടഞ്ഞു നാട്ടുകാരെ പറ്റിച്ചു വാഗ്‌ദാനങ്ങളുടെ ശവപ്പറമ്പിൽ നിന്ന് മേക്കപ്പ് മാറി അടുത്ത വാഗ്ദത്ത ഭൂമിക കാണിച്ചു തന്നു വാക്കുകളുടെ പാല്പായസം തന്നു വാളുകൾ കാട്ടി ഭയം സൃഷ്ട്ടിക്കുന്ന മോഡി മാജിക് ഷോ കഴിയാറായി. ഇന്ത്യയിൽ ഏറ്റവും നല്ല വാചക കാസർത്തു നടത്തി ഒന്നും ചെയ്യാതെ പോയ പ്രധാന മന്ത്രി എന്ന് അദ്ദേഹത്തെ കാലം വിലയിരുത്തും. മലദീവ്‌സിലെ യാമീൻ പോലും മൈൻഡ് ചെയ്യാത്ത മോഡി സാറിനെ കണ്ടു രാജ്യ സ്നേഹികൾ ആയ നമ്മൾക്കെല്ലാം സങ്കടം തോന്നുന്നത് സാധാരണമാണ്.

No comments: