Thursday, February 8, 2018

തിയറി വേറെ പ്രാക്ടീസ് വേറെ

വേണമെങ്കില്‍ പറയാം മാർക്സിനെ ഫണ്ട് ചെയ്തത് രണ്ടു ക്യാപ്പിലിസ്റ്റുകൾ ആയിരുന്നു എന്ന് . ഒരാൾ മാഞ്ചെസ്റ്ററിലെ കോളിനിയൽ ക്യാപ്പിറ്റലിസ്റ്റ്. മറ്റത് ഇന്നും പ്രശസ്തമായ MNC , ഫിലിപ്സ്. അപ്പോൾ മുതലാളികളുമായുള്ള ചെങ്ങാത്തത്തിൽ പ്രശ്നം ഇല്ല എന്നു വേണമെങ്കിലും ന്യായം പറയാം. തിയറി വേറേ. പ്രാക്ടീസ് വേറെ. കമ്മ്യുണിസം പറയുക. ഫ്യുഡലിസം പ്രയോഗിക്കുക. പറച്ചിൽ ഇടത്തോട്ട്. മറ്റു കാര്യങ്ങൾ വലത്തോട്ട്. നിയോ ലിബറലിസത്തെ നല്ലത് പോലെ വിമർശിച്ചു പിന്തുടരുക. സോഷ്യലിസം ദുബായിൽ പോയി പറഞ്ഞാലും അമേരിക്കയിൽ പോയി പറഞ്ഞാലും കാര്യങ്ങൾ എല്ലാം മുതലാളിത്ത മുറ പോലെ നടക്കും. അതാണ് 21 നൂറ്റാണ്ടിലെ വൈരുധ്യ - ആത്മീക ഭൗതീക വാദം.അതാണ്‌ പ്രശ്നം. The ever widening gap between rhetoric and reality: theory and practice ; moral posturing and real politik. These contradictions are symptomatic of the internal moral and political crisis of a dominant ideology that ruled many countries in twentieth century, in the name of proliterate who never reached the politburo. പക്ഷെ മാർക്സിസ്റ്റ്‌ സുവിശേഷ വിശ്വാസികൾ ഇതൊന്നും സമ്മതിക്കില്ല. അവർക്ക് ഇതൊക്കെ Blasphemy ആയി തോന്നിയാൽ അത്ഭുതം ഇല്ല. കാരണം വൈരുധ്യാത്മകമാണ്.

No comments: