Thursday, February 8, 2018

എന്‍റെ രാഷ്ട്രീയം നിഷ്പക്ഷമല്ല

നിഷ്പക്ഷ രാഷ്ട്രീയം എന്നൊരു രാഷ്ട്രീയം ഇല്ല. എന്‍റെ രാഷ്ട്രീയം നിഷ്പക്ഷമല്ല. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കളുടെയും പിണിയാള്‍ രാഷ്ട്രീയം അല്ല . അതുകൊണ്ട് തന്നെ കേരളത്തിലെ പാര്‍ട്ടി പൊളിറ്റിക്കല്‍ ചേരി തിരിവുകള്‍ക്കപ്പുറമാണത് . ഞാന്‍ സീ പി എം വിരുദ്ധനോ കൊണ്ഗ്രെസ്സു വിരുദ്ധനോ അല്ല. ആ പാര്‍ട്ടികളിലും ബീ ജെ പി അടക്കം ഉള്ള മറ്റു പാര്‍ട്ടികളിലും വ്യക്തി ബന്ധങ്ങള്‍ ഉള്ള നേതാക്കള്‍ എല്ലാ തലത്തിലും ഉണ്ട് . പക്ഷെ എന്‍റെ രാഷ്ട്രീയം പാര്‍ട്ടി രാഷ്ട്രീയത്തിന് അപ്പുറം ഉള്ള രാഷ്ട്രീയം ആണ് .
ഞാന്‍ ഇതുവരെയും ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും അംഗം അല്ല. സര്‍ക്കാരില്‍ സ്ഥാന-മാനങ്ങളോ, പാര്‍ട്ടി ലിങ്ക് വച്ച് സര്‍ക്കാര്‍ ജോലിയോ തരപ്പെടുത്താന്‍ ഒരു താല്പര്യമോ അങ്ങനെയുള്ള ഒരു ബാധ്യതെയോ ഒരു നേതാവുമായോ ഒരു പാര്‍ട്ടിയുമായോ ഇല്ല., തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ ഒരു പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പിണിയാള്‍ ആകേണ്ടി വന്നിട്ടില്ല. ഇരുപത്തി മൂന്ന് വയസ്സ് മുതല്‍ ജോലി ചെയ്താണ് ജീവിക്കുന്നത് .
ഇന്ത്യയിലെ ഇരുപതു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ നോണ്‍-പാര്‍ട്ടി സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഒന്നായ ഏകതാ പരിഷത്തിന്‍റെ സഹായത്രികനായിട്ടു 25 കൊല്ലത്തോളമായി . ഇന്ത്യയിലെ എല്ലാ സിവിക് സാമൂഹിക പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ട് . ഗ്രാസ് രൂട്ട് മുതല്‍ ദേശീയ -അന്തര്‍ ദേശീയ തലങ്ങളില്‍ ഒരു പോലെ പ്രവര്‍ത്തിക്കുന്ന ആളാണ് അന്നും ഇന്നും . വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്‍റെ ആദ്യകാല സംഘടകരില്‍ ഒരാള്‍ ആയിരുന്നു. അന്ന് സീ പി ഐ യിലും സീ പി എമ്മിലും ഉള്ള നേതാക്കളോട് അടുത്താണ് പ്രവര്‍ത്തിച്ചത് .
കേരളത്തിലെ പതിനാല് ജില്ലയിലും അടിസ്ഥാന തലത്തില്‍ ഉള്ളവരോട് ആണ് കൂടുതല്‍ സംവേദിക്കുന്നത് . ഈ കഴിഞ്ഞ ഒരു മാസവും കൂടുതല്‍ ഞാന്‍ അങ്ങനെ തന്നെ ആയിരുന്നു . അടുത്ത മൂന്ന് ദിവസവും അത് തന്നെ. ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരും നേതാക്കളുമായി നല്ല വ്യക്തി ബന്ധമുണ്ട് . പക്ഷെ എന്‍റെ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ടി നോക്കിയോ വ്യക്തി ബന്ധങ്ങള്‍ നോക്കിയോ സ്ഥാന മാനങ്ങള്‍ക്കോ അല്ല . അത് കൊണ്ടാണ് നയം താഴെ വ്യക്തമാക്കുന്നത് .
എനിക്ക് കൃത്യമായ രാഷ്ട്രീയ-ധാര്‍മ്മിക -സാമൂഹിക ബോധ്യങ്ങള്‍ ഉണ്ട്. അത് എല്ലാം മനുഷ്യര്‍ക്കും വേണ്ടിയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നില കൊള്ളുക എന്നതാണ് .അത് ഇന്ത്യന്‍ ഭരണ ഘടനയോടും അത് ഉറപ്പാക്കി തരുന്ന എല്ലാ മനുഷ്യരുടെയും മൌലീക അവകാശങ്ങളോടും ഉള്ള പ്രതി ബദ്ധതയാണ് . അത് എല്ലാ വിധ വിവേചനങ്ങളെയും എതിര്‍ക്കുക എന്നതാണ് . അത് ഭൂരി പക്ഷ വര്‍ഗീയതെയും ന്യൂന പക്ഷ വര്‍ഗീയതെയും ഒരു പോലെ എതിര്‍ക്കുക എന്ന നിലപാടാണ്. അത് പ്രകൃതിയെ ബാലല്‍സംഗം ചെയ്യുന്നതിനെതിരാണ്. അത് സ്ത്രീ പക്ഷ നിലപാടുകളെ സ്വാഗതം ചെയ്യുന്നതാണ് . അത് ദളിത്‌ -ആദിവാസി- ന്യൂന പക്ഷ അവകാശങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം കൊടുക്കുന്ന നിലപാടാണ് . അത് ഹിംമ്സയില്‍ വിശ്വസിക്കുന്നില്ല . അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരാണ് .അഴിമതിക്കും അക്രമത്തിനും എതിരാണ് . അത് എല്ലാതരം വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് എതിരാണ് . അത് എല്ലാ വിധ തീവ്ര വാദത്തിനും ഭീകരതക്കും എതിരാണ്. അത് ദാരിദ്യവും അസമാനതകളും സൃഷ്ട്ടിക്കുന്ന അനീതികള്‍ക്ക് എതിരാണ് . അത് സാമൂഹിക-സാമ്പത്തിക നീതിക്ക് വേണ്ടി നില കൊള്ളുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ജനാധിപത്യ സംവിധാനത്തിനു ആവശ്യമാണ്. അവരുടെ നിലപാടുകളോട് നമുക്ക് യോജിക്കാം , വിയോജിക്കം. പക്ഷെ ഇവിടെ ഇടതു പക്ഷവും കൊണ്ഗ്രെസ്സ്യം ബീ ജെ പി എല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിനു ആവശ്യമാണ് . അവരുടെ നയങ്ങളെ വിമര്‍ശിക്കുന്ന സ്വതന്ത്ര നിലപാടുകള്‍ ഉള്ള സിവിക് രാഷ്ട്രീയ നിലപാടുകളും ജനാധിപത്യത്തിന്‍റെ നില നിലനില്‍പ്പിനു അത്യന്താപെക്ഷിതം ആണ്.
എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ചിലര്‍ പല രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കളും പ്രവര്‍ത്തകരുമാണ്. ഞാ�...
BODHIGRAM.BLOGSPOT.COM

No comments: