Thursday, February 8, 2018

സര്‍ക്കാരിനോട് എന്ത് കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കണം ?

ഈ സർക്കാർ, മന്ത്രി എന്നൊക്കെ പറയുന്നത് ഒരു പാർട്ടിയുടേയും നേതാക്കളുടെതും അല്ല. അവർ കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങളുടേതാണ് . അതു കൊണ്ട് തന്നെ ഏതോരു സർക്കാരിനെയും മന്ത്രിയെയോ ബജറ്റിനെയോ വിമര്ശിക്കുവാനും ചോദ്യം ചോദിക്കുവാനും ഏതൊരു പൗരനും അവകാശം ഉണ്ട്. They have a right to seek accountability. Because government is run on citizen's money : which government extracts through indirect and direct taxes and various charges, fee etc. അത് കൊണ്ട് കേന്ദ്ര സർക്കാരിനെയോ കേരള സർക്കാരിനെയോ വിമർശന വിധേയമാക്കുമ്പോൾ അവരവരുടെ പാർട്ടി ന്യായീകരണ തൊഴിലാളികൾ സ്ഥിരം പല്ലവിയുമായി വന്നു ബോറടിപ്പിച്ചിട്ട് കാര്യം ഇല്ല. സർക്കാർ ആരായാലും ജനങ്ങൾ ചോദ്യം ചോദിക്കാൻ ബാധ്യസ്ഥാരാണ്.

സർക്കാരിനോടോ പാർട്ടികളോടോ നേതാക്കളോടോ മന്ത്രി മാരോടോ ഒരു ചോദ്യങ്ങളും ചോദിക്കാതെ, മോഡി സാറിനെ ഒന്നും കുറ്റം പറയാതെ , ഒരു രാഷ്ട്രീയ നില പാടുകളും എടുക്കാതെ ഉള്ളിൽ ഉള്ള രാഷ്ട്രീയ ബോധ്യങ്ങൾ പുറത്തു കാണിക്കാതെ ആഴ-കൊഴമ്പൻ നിലപാടോടെ ജന പ്രീയ നില പാടും അല്പം അന്താരാഷ്ട്രം ഒക്കെ പറഞ്ഞാൽ എല്ലാർക്കും സന്തോഷം. ആർക്കും കുഴപ്പമില്ല. മൂന്നു പക്ഷത്തുള്ളവർക്കും പ്രീയമുള്ളവർ. മൂന്നു കൂട്ടരും മീറ്റുങ്ങിനും വിളിക്കും. പ്രസംഗിപ്പിക്കും. ബജറ്റിനെയും മന്ത്രിമാരെ ഒക്കെ ഇടക്കിടക്ക് വാഴ്ത്തിയാൽ പിന്നെ സർക്കാരിന് പെരിയ സന്തോഷം .മോഡി സാറിനെ ഇടക്ക് സ്തുതിക്കുന്നതും നല്ലതാണ് പക്ഷെ ഇതൊന്നും ഞാൻ എത്ര ശ്രമിച്ചാലും നടക്കുന്ന കാര്യങ്ങൾ അല്ല. ഒരു നല്ല എൻ ആർ ഐ ഫേസ് ബുക്ക്‌ മാന്യൻ ആയി എല്ലാവരെയും സുഖിപ്പിച്ചു സുഖമായി ജീവിക്കണം എന്നൊക്കെ ഇടക്കിടക്ക് തോന്നും എങ്കിലും മനസ്സിൽ തോന്നുന്നത് അങ്ങ് പോസ്റ്റി പോകും. ചിലർക്ക് ഇതൊന്നും ഇഷ്ട്ടപെടില്ല. എന്ത്‌ ചെയ്യാൻ !!! ക്ഷമിക്കുക സുഹൃത്തുക്കളെ നാട്ടുകാരെ, സഹോദരി സഹോദരൻമാരെ !!!


( ഫേസ് ബുക്ക്‌ പോസ്റ്റ്‌ 3 ഫെബ്രുവരി 2018 ) 

No comments: