Thursday, February 8, 2018

ബജറ്റ് പ്രസംഗങ്ങള്‍ കഥാ പ്രസങ്ങമോ ?

രണ്ടും രണ്ടരയും മണിക്കൂർ നീണ്ടു നിൽക്കുന്ന ബജറ്റ് പ്രസംഗങ്ങൾ ആവശ്യമാണോ ? ബജറ്റ് പ്രസംഗം കുറെ കവിതയും കഥയും ഒക്കെ പറയുന്ന കഥാ പ്രസംഗം ഒന്നും അല്ലല്ലോ. പലപ്പോഴും പറഞ്ഞതിൽ പാതി പതിരായി പോയി അറിഞ്ഞതിൽ പാതി നടക്കാതെ പോയി എന്നതാണ് കേരളത്തിലെ വളരെ വർഷങ്ങൾ ആയുള്ള ബജറ്റ് കാലാവസ്ഥ വിശേഷം.
സംശയം ഉണ്ടെങ്കിൽ ബജറ്റ് എസ്റ്റിമേറ്റും, ഒക്ടോബർ മാസത്തിൽ ഉള്ള റിവസ്ഡ് എസ്റ്റിമേറ്റും ആക്ച്ചുവൽ ഏക് സ്‌പെന്റിച്ചറും തമ്മിൽ ഉള്ള വലിയ വ്യത്യാസം നോക്കുക.
കവിത കൊണ്ട് ഓട്ട അടച്ചാൽ കാര്യങ്ങൾ നന്നാകുമോ. ഈ ബജറ്റ് വായനയിലെ 'കവിത ' കേരളത്തിൽ കുറെ നാളായി കണ്ടു വരുന്ന ഒരു pseudo പോസ്റ്ററിങ്ങിന്റെ. രോഗമാണ് . ബജറ്റ് പ്രസംഗം എന്ന് പറഞ്ഞാൽ വാക്കുകൾ കൊണ്ട് പാൽ പായസം കുടിപ്പിക്കുന്ന പരിപാടിയോ വിൻഡോ ഡ്രെസ്സിങ്ങ്ഗോ അല്ല.
 A budget speech needs to be accurate, brief and clear: should not be superfluous with rhetorical flourishes. The tendency is to over promise and under deliver. Budget get discussed for a week and the real circus of manipulation happens after the dust settle down.

ഫേസ് ബുക്ക്‌ പോസ്റ്റ്‌ 2 ഫെബ്രുവരി, 2018 

No comments: