Thursday, February 8, 2018

Too much of Kerala is injurious to mental health !!! ഭോഗ ദരിദ്ര സമൂഹം

കേരളത്തിലേത് ഒരു രോഗാതുര സമൂഹം ആയി മാറി കൊണ്ടിരിക്കുകയാണ്. ഒരു പെണ്ണും ആണും സുഹൃത്തക്കൾ ആയാലോ, വർത്തമാനം പറഞ്ഞാലോ, ഒരുമിച്ചു കാപ്പി കുടിച്ചാലോ അതെല്ലാം സെക്സിനാണെന്ന് കരുതുന്ന ചിലരുടെ കാമം (കഴുതകൾ ഭേദം ആണ് )സാമൂഹിക മാധ്യമങ്ങളിൽ കരഞ്ഞു തീർക്കും. ഇത്രയും ഭോഗ ദാരിദ്ര്യം ഉള്ള നാട് എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയം ആണ്. ഇതിൽ ഏറ്റവും കൂടുതൽ ഒളിഞ്ഞു നോട്ടം ആണുങ്ങൾ എന്ന് പറയുന്ന വർഗത്തിനാണ്. പെണ്ണുങ്ങളും ഇങ്ങനെയുള്ള ഗോസിപ്പ് കാര്യത്തിൽ കുറവല്ല. അതിന്റെ അനുരണം ആണ് മീഡിയയിയിലും രാഷ്ട്രീയത്തിലും മോറൽ 'ഗുണ്ടകളിലും ' കാണുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയം തന്നെ ഈ വിഷയങ്ങൾ ആണ്. ഏറ്റവും അവസാനത്ത് ശശീന്ദ്രനെ മംഗളം ട്രാപ്പ് ചെയ്തത്. കഴിഞ്ഞ തിരെഞ്ഞെടുപ്പ് സമയത്തിന് മുൻപ് കേരളം ആകെ മുൻ മുഖ്യ മന്ത്രിയുടെ ഫ്ലെക്സ് ഒരു തട്ടിപ്പ് വീരയുടെ ഫോട്ടോ ഷോപ്പ് ചെയ്തു കേരളമാകെ കൊട്ടി ഘോഷിച്ചതും ഇപ്പോൾ സ്വരാജിനെ എതിരെ കണക്കു തീർക്കുന്നതും എല്ലാം വെറും വൃത്തി കെട്ട രാഷ്ട്രീയം ആണ്.
എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ സ്ത്രീകൾ ഉണ്ട്. ഏറ്റവും നല്ല സൗഹൃദങ്ങൾ. അതിൽ സെക്സിന്റെ ഒരു തരി പോലും ഇല്ല. ഒരു മുറി പങ്കിട്ടാൽ പോലും അങ്ങനെ അല്ല. അവർ എടാ പോടാന്നും വിളിക്കാൻ സ്വാതന്ത്ര്യം ഉള്ളവരാണ്. പെണ്ണും ആണും തമ്മിൽ അസെക്ഷുവൽ ആയ മനോഹര സുഹൃത് ബന്ധങ്ങൾ ഉണ്ടാകാം എന്ന് എനിക്ക് അറിയാം. അധവാ സെക്ഷുവൽ ബന്ധം ആണെങ്കിൽ അവരുടെ സൗകര്യം. അതിനു നാട്ടുകാരിൽ ചിലർ വാലിൽ തീ പിടിച്ചു ഓടിയിട്ടു കാര്യം ഒന്നും ഇല്ല. മറ്റുള്ളവരെ ഒളിഞ്ഞു നോക്കി കൊതി കെറുവും ആയി കൂകി നടക്കുന്നവർ ഭോഗ ദാരിദ്ര്യം കൊണ്ട് വീർപ്പു മുട്ടുന്ന മനോ രോഗികൾ ആണ്
ആദ്യം മനസ്സിൽ അക്കേണ്ടത് പെണ്ണും ആണും തമ്മിൽ ഉള്ളത് സെക്സ് മാത്രം അല്ല എന്നാണ്. ആദ്യം എല്ലാവരും മനസ്സിലാക്കേണ്ടത് പെണ്ണ് ഒരു ഭോഗ വസ്തു അല്ലെന്നാണ്. ആണും പെണ്ണും മനുഷ്യരാണ്. തുല്യരാണ്. തുല്യമായ അവകാശങ്ങൾ ഉള്ളവരാണ്. രണ്ടു മനുഷ്യർക്ക് ലിംഗം ഭേദമന്യേ കൂട്ടുകാരാകാം. പെണ്ണ് ഒരു യോനിയോ. പുരുഷൻ ഒരു ലിംഗമോ അല്ല
ഭാര്യമാരുടെ വാട്സ്ആപും ഫേസ് ബുക്കും ഒക്കെ തങ്ങളുടെ കൺട്രോളിൽ മാത്രം വേണെമെന്ന് ശഠിക്കുന്ന ഭർത്താക്കൻ മാർ ഉള്ള നാടാണിത്. കഷ്ട്ടം. ഭാര്യമാർ ഏതെങ്കിലും ആണുങ്ങളോട് മിണ്ടിയാൽ വിറളി പിടിക്കുന്ന ആണുങ്ങൾ അവരുടെ തന്നെ അരക്ഷിതത്തിന്റെ അടയാളങ്ങൾ ആണ്.
കേരളം പോലെ ഇക്കാര്യത്തിൽ ഇത്ര വൃത്തികെട്ട സ്ഥലം ഉണ്ടോയെന്നു സംശയം ആണ്. പണ്ട് ഒരു സുഹൃത്തു പറഞ്ഞത് പോലെ " Too much Kerala is injurious to your mental and physical health'.

FB post 29 , 2018

No comments: