Tuesday, May 10, 2016

എന്തുകൊണ്ട് മലയാളികൾ ജാതി മത സംഘടനകളിലും ആത്മീയ രംഗത്തു കൂടുതൽ സജീവം?

ഇന്നത്തെ ചിന്താ വിഷയം എന്തുകൊണ്ട് മലയാളികൾ ജാതി മത സംഘടനകളിലും ആത്മീയ രംഗത്തു കൂടുതൽ സജീവം ആകുന്നു എന്നതാണ്. ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ചിലതു മാത്രം പറയാം. പണ്ടൊക്കെ നെല്ലും ചെനേം ചേമ്പും വാഴേം പിന്നെ പച്ചക്കറികളും ഒക്കെ കൃഷി ചെയ്തു മെയ്യനങ്ങി മലയാളി പണി ചെയ്തു ജീവിച്ചിരുന്ന കാലത്തു ജീവിത ശൈലീ രോഗങ്ങൾ ഇത്രയും ഇല്ലായിരുന്നു. അന്ന് റോഡിലും വയലിലും നാട്ടിലും ഒക്കെ കാൽനട വാഹനോമോ സെക്കളോ ഒക്കെ ഓടിച്ചു നടന്നാൽ ഷുഗറും പ്രഷറും കൊളോസ്റ്റോളും നാട്ടിൽ നന്നേ കുറവ്. ഇപ്പൊ നമുക്ക് കാശായി കാറായ് കൃഷി ഒക്കെ നിറുത്തി റബ്ബറായി ഉപ്പുതൊട്ടു കർപ്പൂരം വരെ മാത്രം അല്ല ശാപ്പാടിനായി എല്ലാമെല്ലാം നമ്മൾ കടയിൽ നിന്ന് കാശുകൊടുത്തു വാങ്ങി വേവിച്ചോ വേവിക്കാതയോ തിന്നുന്നു. അതിൽ പലതു വിഷമടിച്ചു വളർത്തിയവ.ചുരുക്കത്തിൽ പത്തു പുത്തനും മന്ത്രവും തന്ത്രവും ബൈപാസ്സു കൊണ്ടുമൊക്കെയായി ആയുസ്സു പൊതുവെ കൂടിയെങ്കിലും ആരോഗ്യം താഴോട്ട്. ഇപ്പൊ എവിടെ തിരിഞ്ഞാലും കാൻസറും കരളും പിന്നെ കിഡ്‌നി ഒക്കെ പ്രശ്നമായി ആൾകാർ ആശുപത്രിയിൽ ആണ്. ചുരുക്കും പറഞ്ഞാൽ സാമ്പത്തിക വളർചാക്കൊപ്പം നമ്മളുടെ ഉള്ളില് പേടി കൂടി, അരക്ഷിത അവസ്ഥയും കൂടി. രണ്ടാമത്തെ വിഷയം ഇന്ന് കേരളത്തിലെ ഒട്ടു മിക്ക വീടുകളിലും പ്രശങ്ങളാണ്. ഭാര്യ ഭർതൃ ബന്ധങ്ങളിൽ സന്തോഷവും സമാധാനവും കുറഞ്ഞു. അടിപിടി കൂടുതൽ. വിവാഹ മോചനം സുലഭം. ഭർത്താക്കന്മാർ വിദേശത്തുള്ള ലക്ഷ കണക്കിന് ഭാര്യമാർ വീട്ടിൽ കാശ്ണ്ടെങ്കിലുംജീവിതത്തിൽ അസംതൃപ്തരാണ്. പിന്നെ കാശില്ലേലും ഉണ്ടെലും കള്ള് കുടി കൂടി. വീട്ടിൽ പിന്നേം കലഹം സുലഭം. ചുരുക്കത്തിൽ നല്ല വീടും കാറും റോഡും ആശുപത്രിയും ഒക്കെ കൂടിയപ്പോൾ നമ്മളിൽ സന്തോഷോം സമാധാനോം കുറവ്. പിള്ളേരൊക്കെ വളർന്നു വലുതായാൽ അവർ അവരുടെ പാട്ടിനു പോകും. പിന്നെ പ്രായം കൂടുന്തോറും നാ അവരവരുടെ ആവശ്യാനുസരണം അവർ അറിഞ്ഞ മതത്തിലും ദൈവത്തിൽ അഭയം തേടും. സ്ത്രീകൾ കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത് കൊണ്ട് അവർക്കു പിടിച്ചു നില്ക്കാൻ കൂടുതൽ ദൈവാനുഗ്രഹം വേണം. ചുരുക്കത്തിൽ എവിടെ ഒക്കെ അവശ്യക്കാരുണ്ടോ കാശു കയ്യിൽ ഉണ്ടോ അവിടെയാണ് ഒരു മാർക്കറ്റ് വളരുന്നത്.

No comments: