Thursday, February 8, 2018

കംമ്യുനിസ്ട്ടു മാനിഫെസ്റ്റോ : പുസ്തകവും പ്രയോഗവും



കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത് 1848 ഫെബ്രുവരി 21 നു ലണ്ടനില്‍ വച്ചാണു, അത് അന്ന് 23 പേജുള്ള ജര്‍മ്മന്‍ ഭാഷയില്‍ ഉള്ള ഒരു ലഘു ലേഖ ആയാണ് പ്രസിദ്ധീകരിച്ചത് . അന്നത്തെ കംമ്യുനിസ്ട്ടു ലീഗ് എന്താണ്ട് രണ്ടു കൊല്ലം നീണ്ടു നിന്ന ചര്‍ച്ചകളുടെയും മറ്റു ചില മാനിഫെസ്ടോ ശ്രമങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് പിന്നീട് കാള്‍ മാര്‍ക്സിനെയും ഫ്രേദ്രിക് ഏന്‍ഗല്സിനെയും ഇത് എഴുതാന്‍ എലപ്പിച്ചത് . അതിനു മുന്‍പ് ഏന്‍ഗല്‍സ് "Draft of the Communist Confession of Faith" എന്ന ഒരു ഒരു ലഘു ലേഖയും അത് കഴിഞ്ഞു Principles of Communism" എന്നതും രചിച്ചിട്ടുണ്ട്. കംമ്യുനിസ്ട്ടു മാനിഫെസ്റ്റോയുടെ പ്രധാന ലേഖകന്‍ കാള്‍ മാര്‍ക്സ് ആണെന്ന് എന്ഗേല്സു പറഞ്ഞിട്ട് ഉണ്ട് .( 1888 ല്‍ പ്രസിദ്ധീകരിച്ച ആമുഖത്തില്‍ : " The Manifesto being our joint production, I consider myself bound to state that fundamental proposition which forms of the nucleus belongs to Marx ".മാര്‍ക്സ് ഏതാണ്ട് ആറു ആഴ്ച്ചയെടുത്തു 1848 ജനുഅവരിയില്‍ എഴുതി ഫെബ്രുവരി ഒന്നിന് മാനുസ്ക്രിപ്റ്റ് സമര്‍പ്പിച്ചു . 1850ല്‍ ആണ് ആദ്യ ഇങ്ങ്ലീഷ്‌ പരിഭാഷ ഇറങ്ങിയത് . പിന്നെ മറ്റു യൂരോപ്പിയന്‍ ഭാഷകളിലേക്കും. 1870 കള്‍ കഴിഞ്ഞാണ് മാനിഫെസ്റ്റോ യോരോപ്പില്‍ പ്രചുര പ്രചാരം നേടാന്‍ തുടങ്ങിയത് . ഇതിന്‍റെ ചരിത്രത്തെ കുറിച്ച് ഹാരോള്‍ഡ്‌ ലാന്‍സ്കിയും ഏറിക് ഹോബ്സ്വാമും എഴുതിയിട്ടുണ്ട് .

1917 ല്‍ റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം മാര്‍ക്സിസ്റ്റു ആശയങ്ങളില്‍ അധിഷ്ടിത്മായ സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടായതില്‍ പിന്നെയാണ് ലോകമെങ്ങും മാനിഫെസ്റ്റോയുടെ പ്രചാരണം തുടങ്ങിയത് . ഞാന്‍ ആദ്യം വായിച്ച മൈഫെസ്റ്റോയും സോവിയറ്റ് സഹായത്തോടെ നടത്തിയിരുന്ന പ്രഭാത്‌ ബുക്സില്‍ നിന്നാണ് എന്നാണ് ഓര്‍മ്മ. 1979 ലാണ്‌ ആദ്യമായി വായിച്ചത് എന്നാണ് ഓര്‍മ്മ.
മാനിഫെസ്റ്റോ പ്രധാനമായും പത്തൊമ്പതാം നൂടണ്ടിന്ന്‍റെ മധ്യത്തിലെ പടിഞ്ഞാറന്‍ യൂറോപ്പിലെ സാമൂഹിക-രാഷ്ട്രീയ -സാമ്പത്തിക സാഹചര്യത്തില്‍ രചിച്ചതാണ്. അന്ന് പല സോഷ്യലിസ്റ്റ് ആശയ ധാരകളും ക്മ്മ്യുനിസ്ട്ടു ആശയങ്ങളും യൂറോപ്പില്‍ ചര്‍ച്ച ചെയ്യുകയും പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉണ്ടായ വ്യവസായ വിപ്ലവവും ഫ്യുടളിസതിന്‍റെ പതനവും മുതലാളിത്വ വ്യവസ്ഥയുടെ ആവിര്‍ഭാവവും പകലത്തും രാവിലും പണി എടുത്തു വെറും നാമമാത്രമായ വേതനത്താല്‍ ചൂഷണം ചെയ്യപെട്ട തൊഴിലാളികളും ഉള്ള ഒരു സാമൂഹിക സാഹചര്യത്തില്‍ ആണ് വിവിധ സോഷ്യലിസ്റ്റ് ധാരകള്‍ രൂപപെടുന്നത്. ആന്നത്തെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ വിശകലനം ചെയ്ത് സോഷ്യലിസ്റ്റ് ധാരകളെ വിമര്‍ശന വിധേയം ആക്കി കമ്മ്യുണിസ്റ്റ് ആശയത്തെ എങ്ങനെ പ്രായോഗത്തില്‍ കൊണ്ട് വരാം എന്ന ഒരു യൂറോപ്യന്‍ സാഹചര്യത്തില്‍ സ്മര്ധിക്കുകയാണ് മാനിഫെസ്റ്റോ ചെയ്യുന്നത് . അതുകൊണ്ട് തന്നെ യൂറോപ്പിന് വെളിയില്‍ ഉള്ള സാമൂഹിക-ചരിത്ര-സാമ്പത്തിക അവസ്ഥകളെകുറിച്ച് ഒന്നും കംമ്യുനിസ്ട്ടു മാനിഫെസ്റ്റോയില്‍ ഇല്ല . യുറോപ്പില്‍ നിന്നും വളരെ വ്യതസ്തമായ ചരിത്രം ഉള്ള ഏഷ്യ-അറബ് -ആഫ്രിക്കന്‍ -ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ അവസ്ഥകള്‍ ഇതില്‍ പ്രതിപാദിക്കുന്നില്ല.
പക്ഷെ സോവിയറ്റ് പ്രോപഗണ്ട മേഷിന്‍ ഈ യൂരോപ്പ്യന്‍ കമ്മ്യുണിസ്റ്റ് ലഘു ലേഖയെ ആഗോളവല്‍ക്കരിച്ചു അതിനു ഒരു സര്‍വ ദേശീയ മാനം കൊടുത്തു, സര്‍വ്വ ദേശ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന അതിന്‍റെ ആഹ്വാനം ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടെ ലോകമെങ്ങാനം മുഴങ്ങി കേള്‍ക്കുവാന്‍ തുടങ്ങി.

അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്ത പ്രചുര പ്രചാര രേഖയായി മാനിഫെസ്റ്റോ മാറി. കംമ്യുനിസ്റ്റ് സര്‍ക്കരകള്‍ക്കും ഇത് ഒരു വേദ പുസ്തകം ( Book of knowledge) ആയി മാറി . ഈ 23 പേജുള്ള ലെഘു ലെഘയെ

മാനിഫെസ്റ്റോയുടെ രണ്ടാമത്തെ അധ്യായത്തിൽ Proletarian and Communists എന്ന ഭാഗം വായിച്ചു നോക്കിയാൽ അത് മനസ്സിൽ ആകും. അതിൽ പറഞ്ഞിരിക്കുന്ന പത്തു കാര്യങ്ങൾ ആണ് മിക്ക കമ്മ്യുണിസ്റ്റ് രാജ്യങ്ങളും പകർത്താൻ ശ്രമിച്ചത്. അതിന്റെ കാതൽ 1)Abolition of property in land and application of all rent of land for public purpose. 2) Abolition of all right to inheritance 3) confiscation of the property of all emigrants and rebels. Centralisation of everything. A dictator ship of proliteriats.

ഇങ്ങനെ പത്തുകാര്യം പറഞ്ഞ ശേഷം വിഭാവനം ചെയ്യുന്ന സമൂഹം ഇതാണ് (പേജ്‌ 35):

" When in the course of development, class distinctions have disappeared and all production has been concentrated in the hands of a vast association of the whole nation, the public will lose its political character. Political power, properly so called, is merely the organised power of one class for oppressing the other. If the proliteriats during its contest with bourgeois is compelled, by force of circumstances, to organise itself as a class by means of revolution, it makes itself the ruling class, and as such, sweeps away by force the old conditions of production, then it will, along with these conditions, have swept away the conditions for existence of all class antagonisms and of classes generally, and will thereby have abolished its own supremacy as a class. In place of old bourgeois society, with its classes and class antagonisms, we shall have an association, in which the free development of each is the conditions for the free development of all"

മാർക്സ് വിഭാവനം ചെയ്ത ക്ലാസ് ലെസ്സ് സൊസൈറ്റിയോ അല്ലെങ്കിൽ വിത്തെങ് എവേ ഓഫ് സ്റ്റേറ്റ് ഓ എങ്ങും നടന്നില്ല. പക്ഷെ അതിൽ പറഞ്ഞിരിക്കുന്ന പത്തു കാര്യങ്ങളും പല രാജ്യങ്ങളും നടത്തി. അതു നടപ്പാക്കുന്നതിനിടയിൽ ദശ ലക്ഷങ്ങൾ കൊല്ലപ്പെട്ടു. ഡിക്റ്റേറ്റർഷിപ്‌ ഓഫ് പ്രോലിറ്റേറിയന് പകരം പോളിറ്ബ്യുറോ വന്നു.അതു ഫലത്തിൽ ഡിക്റ്റേറ്റർഷിപ്‌ ഓഫ് ദി ലീഡർ ആയി മാറി. ലീഡറെ ചോദ്യം ചെയ്തവരെ കൊന്നു തള്ളി. സ്വാതന്ത്ര്യം ഹനിക്കപെട്ടു. മനുഷ്യ അവകാശങ്ങൾ അനുദിനം ഹനിക്കപെട്ടു.
മാർക്സ് വിഭാവനം ചെയ്ത വർഗ രഹിത സമൂഹവും വിത്തെറിങ് എവേ ഓഫ് സ്റ്റേറ്റ്ഉം എങ്ങും നടന്നില്ല. പലയിടത്തും നടന്നത് സ്റ്റേറ്റ് ക്യാപിറ്റലിസവും ഹിംസ നിറഞ്ഞ ഏകാധിപത്യവും ആണ്. അതു തന്നെയാണ് ഇന്നും ഉത്തര കൊറിയയിലും ചൈനയിലും മറ്റു സൊ കാൾഡ് കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും നടക്കുന്നത്. മാർക്സ് വിഭാവനം ചെയ്ത വർഗ രഹിതമായ, എല്ലാവർക്കും സ്വാതന്ത്ര്യം ഉള്ള, കള്ളവും, ചതിവും, കൊലയും ഇല്ലാത്ത, പോലീസും, പട്ടാളവും ഇല്ലാത്ത, എല്ലാ മനുഷ്യരും തുല്യരായ പട്ടിണി ആർക്കും ഇല്ലാത്ത നീതി ലഭിക്കുന്ന ഒരു മോഹന സുന്ദര ലോകം ഇപ്പോഴും സ്വപ്‌നങ്ങൾ കാണാൻ നല്ലത് തന്നെയാണ്.

കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ ഒരു പോളീമിക്കൽ ഡോക്ക്മെന്റ് ആണ്. അതിന്റെ നാല് അധ്യായങ്ങൾ വളരെ കൃത്യമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉള്ള യുറോപ്പ്യൻ സാമൂഹിക സാമ്പത്തിക അവസ്ഥയെയും വിവിധ രാഷ്ട്രീയ സമീപനങ്ങളേയും വിമർശന വിധേയമാക്കി കമ്മ്യുണിസ്റ് സാമൂഹിക -രാഷ്ട്രീയ -സാമ്പത്തിക വ്യവസ്ഥിതിയിയുടെ രൂപ രേഖ മുന്നോട്ടു വച്ചു സ്ഥാപിക്കുകയാണ്. മാർക്സ് നടത്തിയ സാമൂഹിക സാമ്പത്തിക വിശകലനങ്ങളും ഇന്നും പ്രസ്കതമാണ് എന്ന് കരുതുന്നു. മൂലധനത്തെ വിശകലനം ചെയ്തു മുതലാളിത്ത വ്യവസ്ഥയുടെ നിശിത വിമർശനങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. മാർക്സ് ഊന്നി പറഞ്ഞ ആദർശങ്ങൾ എന്നും പ്രസ്കതമാണ്.
പക്ഷെ മാർക്സ് സ്വപ്നം കണ്ട കമ്മ്യുണിസ്റ്റ് സ്വർഗ രാജ്യം ഈ ഭൂമിയിൽ മനുഷ്യൻ എന്ന ജീവി ഉള്ളടത്തോളം നടക്കും എന്ന് ഞാൻ കരുതുന്നില്ല. ഇതിനു ഒരു കാരണം മനുഷ്യനെകുറിച്ചുള്ള ആദ്യധാരണകൾ (primary assumptions) തെറ്റിയാൽ അതിനു മുകളിൽ പടുത്തു ഉയർത്തുന്ന ലോജിക്കും അതിനെ ആസ്പദമാക്കിയ ആദർശ സുന്ദര സമൂഹവും ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴും. സോവിയറ്റ് പരീക്ഷണം ആയിരുന്നു ഇരുപതാം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് രാഷ്ട്രീയ പരീക്ഷണം. അതു കുറെനാൾ ആയുധ -ഹിംസ ബലത്തിൽ നടന്നു. അതുണ്ടായ വേഗത്തിൽ തന്നെ അതു അടപടലയോട് താഴെ വീണു. പിന്നെയുണ്ടായിരുന്ന ചൈന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പേരിൽ തികച്ചും ചൂഷണാത്മക ഒലികർക്കിക്കൽ മുതലാളിത്തത്തിലേക്ക് പോയി. ഉത്തര കൊറിയ ഒരു കുടുംബ ഏകാധിപത്യ വികൃത ഭരണ കൂട്ടത്തിലേക്കും.

മാർക്സ് പുസ്തങ്ങൾ വായിച്ചു പുസ്തങ്ങളിൽ എഴുതിയ കാര്യങ്ങൾ എല്ലാം ഇപ്പൊഴും വായിക്കാനും പുസ്തകം എഴുതാനും നല്ലതാണ്. പ്രശ്നം പുസ്തകവും പ്രയോഗവും തമ്മിൽ ഉള്ള അന്തരം ആണ്. പ്രശ്നം സ്വപ്‌നങ്ങൾ സ്വപ്നങ്ങൾക്ക് അപ്പുറം പോകാൻ ത്രാണി ഇല്ലാതെ പോകുമ്പോൾ ആണ്.

എനിക്ക് കമ്മ്യുണിസ്റ്റ് സ്വപ്നത്തോട് എതിർപ്പില്ല. പക്ഷെ അതിന്റെ പേരിൽ ആളുകളെ ഒറ്റക്കും കൂട്ടമായും കൊല ചെയ്യുന്നതിൽ എതിർപ്പുണ്ട്. അതിന്റെ പ്രയോഗത്തിൽ രൂഢ മൂലമായ വയലന്സിന് ഞാൻ എതിരാണ്. ഞാൻ എല്ലാ വിധ ഡിക്റ്റേറ്റർഷിപ്പിനും എതിരാണ്.

No comments: