Thursday, February 8, 2018

എങ്ങനെയാണ് ഇന്‍ഡ്യയില്‍ RTI യും തോഴിലുറപ്പു പദ്ധതിയും വന്നത് ?


ഇവിടെ പലരും റൈറ്റ് ടു ഇന്‍ഫോര്‍മേഷന്‍ കാംപൈനും പിന്നെ NREGA ക്കും ക്രെഡിറ്റ്‌ എടുക്കാന്‍ വരുന്നുണ്ട് . ഒന്നാമതായി റൈറ്റ് ടു ഇന്‍ഫോര്‍മേഷനു ആദ്യമായി ആവശ്യം ഉന്നയിച്ചത് ഇന്ത്യയിലെ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍ ആണ്. ഞാന്‍ അതില്‍ 1995 മുതല്‍ സജീവമായി ഉണ്ടായിരുന്നു. അതിനെ കുറിച്ച് അദ്ദ്യം ഡോക്ക്മെന്‍റ് ചെയ്തത് അന്ന് ഞാന്‍ നെത്ര്വതം കൊടുത്തിരുന്ന National Centre for Advocacy Studies ആണ് . (http://ncasindia.org/index.php/resources/publications/) അതിനു ആദ്യം പ്രചോദനം തന്നത് പ്രൊഫ്‌ . എസ പി സാട്ടെ Prof SP Sathe) യാണ് . അദ്ദേഹമാണ് അതിനെ കുറിച്ച് ആദ്യം പുസ്തകം എഴുതിയത് . ആദ്യ freedom of Information Bill ( Draft) ഉണ്ടാക്കിയത് 1989 ൽ അഹമദബാദിലെ Consumer Education Research Centre ആണ് . അതിനു മുമ്പ് Editor's Guilds of India 1977 ൽ മൊറാർജി ദേശായിയോട് ആണ് ആദ്യമായി ഫ്രീഡം ഓഫ് ഇൻഫർമേഷൻ വേണം എന്ന് ആവശ്യപെട്ടത് രണ്ടമത്തെ ഡ്രാഫ്റ്റ്‌ ബില്‍ Right to Information പൂനയില്‍ അവതരിപ്പിച്ചത് സാത്തെ സാര്‍ ആണ് . അതിനു ചില ഭേദഗതികള്‍ അവതരിപ്പിച്ചത് ഇന്ത്യയിലെ മുന്‍ ഹോം സെക്ക്ട്രടരി ആയിരുന്ന മാധവ് ഗോഡ്ബോലേ(Dr. Madhav Godbole) ആണ് . ആ വര്‍ക്ക്ഷോപ്പ് പൂനയില്‍ സംഘടിപ്പിച്ചത് NCAS ആണ് . അന്ന് ഇന്ത്യ ആകെ വര്‍ക്ഷോപ്പ് സംഘടിപ്പിച്ചത് NCAS ഉം അതിനു നേതൃത്വം കൊടുത്ത ഞാനുമാണ്. തിരുവന്തപുരത്ത് കനക കുന്നില്‍ 1996/1997 ഇല്‍ ആണ് സംഘടിപ്പിച്ചത് . അന്ന് സഹായിച്ചത് ഹിന്ദു പത്രത്തിലെ ഗൌരി ദാസന്‍ നായരും പിന്നെ കെ എസ എസ പി യിലെ ചില സുഹുര്തുക്കളും പ്ലാനിംഗ് ബോഡിലെ സുഹുര്‍ത്ത്ക്കളും ആണ് . RTI ഇന്ത്യയില്‍ ആദ്യം കൊണ്ട് വന്നത് ഗോവയില്‍ ആണ്. മഹാരാഷ്ട്രയിലും. പിന്നീട് രാജസ്ഥാനില്‍ . RTI ഇവിടെല്ലാം കൊണ്ടുവന്നത് കൊണ്ഗ്രെസ്സ് സര്‍ക്കാരുകള്‍ ആണ്. കേരളത്തിലെ പഞ്ചായത്ത് രാജ് അക്ട്ടില്‍ RTI ക്കുള്ള ഒരു പ്രോവിഷന്‍ കൊണ്ട് വന്നതില്‍ അന്നത്തെ പ്ലാനിംഗ് ബോഡ് ഒരു പങ്കു വഹിച്ചിട്ടുണ്ട്‌ .
അതോടൊപ്പം വളര്‍ന്നു വന്ന നാഷണല്‍ കാമ്പൈന്‍ ആണ് നാഷണല്‍ കാമ്പയിന്‍ ഫോര്‍ റൈറ്റ് ടു ഇന്ഫോര്‍മഷന്‍(NCPRI) തുടങ്ങിയത് 1996 ഇല്‍ ആണ് . ആദ്യത്തെ മീറ്റിങ്ങില്‍ തന്നെ ഏതാണ്ട് നൂറില്‍ അധികം ആളുകളും സംഘടനകളും പങ്കെടുത്തു . അതിനു നേത്രത്വം കൊടുത്തവരില്‍ അരുണ റോയിയും എം ക് എസ് എസും പോലെ അനേകര്‍ ഉണ്ടായിരുന്നു. ഇതില്‍ എം. കെ എസ് സിന്‍റെ ( മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍ ) എന്നത് അവര്‍ റൈറ്റ് ടു ഇന്‍ഫോര്‍മേഷന്‍ സാധാരണ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപെടുതി അഴിമതിക്കെതിരെ ഉള്ള ഒരു ഗ്രാസ് റൂട്ട് കാമ്പയിന്‍ ആക്കുന്നതില്‍ വലിയ പങ്കു വഹിച്ചു . അത് വരെ ഒരു ഐടിയോലജിക്കള്‍ അഡ്വക്കസി കാമ്പൈന്‍ ആയിരുന്നതിനെ രാഷ്ട്രീയ കാമ്പൈന്‍ ആക്കുവാന്‍ രാജസ്ഥാനിലെ ഗ്രാസ് റൂട്ട് മൂവ്മെന്റിന് കഴിഞ്ഞു . അത് കഴിഞ്ഞാണ് അണ്ണാ ഹസരെയും മറ്റും പിന്താങ്ങിയത് . ഏതാണ്ട് അഞ്ചു കൊല്ലത്തിനകം നൂറു കണക്കിന് സംഘടനകള്‍ സജീവമായ ഒരു ക്യാമ്പൈന്‍ ആയിരുന്നു അത് . അത് ഒരു നാഷണല്‍ കാമ്പൈന്‍ ആയിരിന്നു. ആ കാമ്പയിന്‍റെ ഗോവ സമ്മേളനത്തില്‍ കേരളത്തിലെ വിവരങ്ങളെ അവതരിപ്പിച്ചത് ജോസ് ചതുക്കുളം ആണ്. ആ വര്ഷം ബംഗ്ലൂരില്‍ വച്ച് NCAS നടത്തിയ നാഷണല്‍ കന്ഫെരെന്സില്‍ കേരളത്തെ പ്രധിനിധീകരിച്ചത് ഡോ . ജോയ് ഇളമന്‍ ആണ് . അരവിന്ദ് കേജരിവാല്‍ 2001 മുതല്‍ സജീവമായിരുന്നു . പല പത്ര പ്രവര്‍ത്തകരും സിവില്‍ സൊസൈറ്റി ആളുകളും സജീവമായിരുന്നു. ഞങ്ങള്‍ അന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും കണ്ടിരുന്നു . അതില്‍ യെച്ചൂരിയും ബ്രിന്ദ കാരാട്ടിനെയും കൊണ്ഗ്രെസ്സെ നേതാക്കളെയും കണ്ട ടീമില്‍ ഞാന്‍ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് . ചുരുക്കത്തില്‍ RTI പത്തു വര്‍ഷത്തെ കളകട്ടീവ് ശ്രമ ഭലമായി ഉണ്ടായതാണ്. അതു കൊണ്ഗ്രെസ്സ് മാനിഫെസ്ട്ടോയില്‍ ചേര്‍ത്തത് തിരെഞ്ഞെടുപ്പിനു മുമ്പാണ് .
പിന്നെ NREGA യുടെ യഥാര്‍ത്ഥ ഉത്ഭവം മഹാ രാഷ്ട്രയിലെ EGS (Employment Guaretee scheme). വരള്‍ച്ചയെ നേരിടാന്‍ ആന്നത്തെ കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ ഗാന്ധിയന്‍ ആശയമായ റൈറ്റ് ടു വര്‍ക്ക് എന്ന ആശയത്തെയും ഭരണ ഘടനയില്‍ ആര്‍ട്ടിക്കിള്‍ 21 ഉം പിന്നെ ആര്‍ട്ടിക്കിള്‍ 39(a), ആര്‍ട്ടിക്കിള്‍ 41 വിഭാവനം ചെയ്ത EGS തുടങ്ങിയത് 1972 ഇല്‍ആണ് . ഇന്ദിര ഗാന്ധി 1980 ഇല്‍ കൊണ്ടുവന്ന - National Rural Employment Programme (NREP) 1980–89, Rural Landless Employment Guarantee Programme (RLEGP) 1983–89. അത് കഴിഞ്ഞു വന്ന Jawahar Rozgar Yojana (JRY) 1989–99
- Employment Assurance Scheme (EAS) 1993–99 ഇല്ലത്തിന്‍റെയും തുടര്‍ച്ച ആയിട്ടാണ് MNREGA വന്നത് . അതും കൊണ്ഗ്രെസ് മാനിഫെസ്റ്റോയില്‍ ഉണ്ടായിരുന്നതാണ്. അതിനു വേണ്ടി ആദ്യ ആവശ്യങ്ങള്‍ ഉന്നയിച്ചതും സിവില്‍ സൊസൈറ്റി കാമ്പൈന്‍ ആണ്.
ഇത്രയും പറഞ്ഞത് ഇവിടെ ചിലര്‍ യു പി എ ഒന്നില്‍ ഉണ്ടായ എല്ലാ പുരോഗമന legislation ഉം പോളിസിയും ഇടത് പക്ഷ പാര്‍ട്ടികളുടെ കാരണം ആണ് വന്നത് എന്ന് വാദിക്കുന്നത് കണ്ടാണ്‌. ഈ കംപൈനില്‍ എല്ലാ സജീവം ആയി ഉണ്ടായിരുന്ന ആളാണ് ഞാന്‍. ഈ കാമ്പൈന്‍ന്‍റെ എല്ലാം ഡോക്കുമെന്ടെഷന്‍ ചെയ്തത് NCAS പ്രസിധീകരിച്ച ഞാന്‍ എഴുതി എഡിറ്റ്‌ ചെയ്ത 'അട്വക്കസി അപ്പ് ഡേറ്റ്" ( Advocacy update)ത്രൈമാസികത്തില്‍ ആണ് . താമസിയാതെ ഇതിന്‍റെ ചരിത്രവും എല്ലാ വിവിരങ്ങളും ഉള്‍പ്പെടെ ഒരു പുസ്തകം എഴുതണം എന്ന് കരുതുന്നു.
Hard copies of following are available on request, for copies write to us at ncas@ncasindia.org English Recognizing the Historic Injustice (Campaign for the Forest Rights Act), 2006 MANSHI ASHER & NIDHI AGARWAL 2007 Strengthened Access to Justice (Mapping informal justice institutions in Maharashtra...
NCASINDIA.ORG
LikeShow More Reactions
Comment
40 comments
Comments
Renji George Joseph Ezhuthanam....theerchayayum ezhuthanam...
Manage
LikeShow More Reactions
Reply2w
Jacob Sudheer informative ...
Manage
LikeShow More Reactions
Reply2w
Jacob Sudheer Sure sir pls write...
Manage
LikeShow More Reactions
Reply2w
Nebu John Abraham I agree . However, Nehruvian and Indira Gandhian populist policies broke in policies and spirit after Rao -Singh era. So, it is natural that many see it as quite a surprise when MNREGA comes from such a reign which doesn’t believe much in interventions.
Manage
LikeShow More Reactions
Reply2wEdited
LikeShow More Reactions
Reply2w
Dileep Ebrahim Great Initiatives,good info as well..
Manage
LikeShow More Reactions
Reply2w
Anil Raman കൊടു.... കൈ...
Manage
LikeShow More Reactions
Reply2w
Joli Joli
👍👍
Manage
LikeShow More Reactions
Reply2w
Param Kv വളരെ വിജ്ഞാനപ്രദം!
Manage
LikeShow More Reactions
Reply2w
Js Adoor ആശയങ്ങൾ അവതരിപ്പിച്ചു കാമ്പയിനിൽ കൂടിയാണ് പല പോളിസികളും പല സർക്കാരുകളും എടുക്കുന്നത്. അല്ലാതെ സ്വയം ഭൂ ആകുന്നതല്ല. ഇവിടെ പറഞ്ഞത് കൊണ്ഗ്രെസ്സ് പാർട്ടി EGS ഉം RTI യും അവർ ഭരിച്ചിരുന്ന സംസ്ഥാനതു നടത്തിയത് യൂ പി എ ഒന്നൊക്ക വരുന്നതിന് വളരെ മുമ്പാണ്. അതി...See more
Manage
LikeShow More Reactions
Reply2wEdited
Sreejith Sivaraman ഈ ആശയം ആദ്യം അവതരിപ്പിച്ചത് അരുണാ റായി യും രാജസ്ഥാനിലെ എം കെ എസ് എസും ആണ് എന്നാണ് എന്റെ അറിവ്. സി പിഎം ഉൾപ്പെടുന്ന ഇടതു പക്ഷ സമ്മർദം ഇല്ലായിരുന്നു എങ്കിൽ കോൺഗ്രസ്സ് ഒരിക്കലും അത് പോലെ ഒരു പദ്ധതി കൊണ്ട് വരില്ലായിരുന്നു. ഒരു കോമ്മൺ മിനിമം പ്രോഗ്രാം ഇടതു പക്ഷത്തിന്റെ സംഭാവന ആയിരുന്നു. യു പി എ 2 എന്ത് കൊണ്ട് അത് പോലെ ഒരു പദ്ധതി പോലും പുതിയതായി കൊണ്ട് വന്നില്ല എന്ന് ആലോചിച്ചാൽ കാര്യങ്ങൾ വ്യക്തമാവും.
Manage
LikeShow More Reactions
Reply2w
LikeShow More Reactions
Reply2w
Prasad KG റൈറ്റ് ഫോർ ഇൻഫൊർമേഷൻ ഒരു വിപ്ലവമായിരുന്നു'. അതിന്റെ തുടർച്ചകൾ പലതും നിഷേധിയ്ക്കപ്പെട്ടത് കൂടി എഴുതണം. അഭിനന്ദനങ്ങൾ
Manage
LikeShow More Reactions
Reply2w
LikeShow More Reactions
Reply2w
Brp Bhaskar During UPA 1 there was a National Advisory Committee chaired by Sonia Gandhi which included some leading civil society activists. It was on this committee's recommrndstion that the Govt took up RTI Act and NREGA. Incidentally NREGA was based on an employment guarantee scheme which was introduced in Maharashtra by a Congress govt.
Manage
LikeShow More Reactions
Reply2w
Francis Nazareth Dear Js Adoor what is Jean Dreze's involvement in NREGA? I was under the impression that it was his idea
Manage
LikeShow More Reactions
Reply2w
വെള്ളാശേരി ജോസഫ് എല്ലാ പുരോഗമന legislation ഉം പോളിസിയും ഇടത് പക്ഷ പാര്‍ട്ടികളുടെ കാരണം ആണ് വന്നത് എന്ന് കമ്യുണിസ്റ്റുകാർ വാദിക്കുന്നത് തന്നെ വലിയ തമാശയാണ്. ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും പോലും കമ്യുണിസ്റ്റുകാർ കേരള വികസനത്തെ മുൻനിർത്തി 'കേരളാ മോഡൽ' എന്നത് പ്രച...See more
Manage
LikeShow More Reactions
Reply2w
Sudha Menon Well said Js Adoor. Awaiting your book.
Manage
LikeShow More Reactions
Reply2w
Alex Mathew Anyway, those programmes empowered common men of the country... ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും സർ..... ❤️
Manage
LikeShow More Reactions
Reply2w
Jaya Prasad Very good... Congratulations
Manage
LikeShow More Reactions
Reply2w
Divakaran O M വിജ്ഞാനപ്രദാനമായ കുറിപ്പ്.
തീർച്ചയായും പുസ്തകം എഴുതണം..
Manage
LikeShow More Reactions
Reply2w
LikeShow More Reactions
Reply2w
George Kallivayalil NREGA യുടെ യഥാര്‍ത്ഥ ഉത്ഭവം മഹാ രാഷ്ട്രയിലെ EGS (Employment Guaretee scheme). വരള്‍ച്ചയെ നേരിടാന്‍ ആന്നത്തെ കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ ഗാന്ധിയന്‍ ആശയമായ റൈറ്റ് ടു വര്‍ക്ക് എന്ന ആശയത്തെയും ഭരണ ഘടനയില്‍ ആര്‍ട്ടിക്കിള്‍ 21 ഉം പിന്നെ ആര്‍ട്ടിക്കിള്‍ 39(a), ആ...See more
Manage
LikeShow More Reactions
Reply2w
Anilkumar Manmeda ഇന്ത്യയിലെ എല്ലാ പുരോഗമന ആശയവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഭാവനകളാണ്. എല്ലാത്തിനും കാഴ്ചക്കാരായി മാത്രം നിന്നിട്ടുള്ള CPM എല്ലാക്കാലത്തും അതിന്റെ പിതൃത്വം ഏറ്റെടുത്ത ചരിത്രമേ ഉളളൂ. JS സൂചിപ്പിച്ച RTI, MG NREGA മാത്രമല്ല. പഞ്ചായടത്തി രാജ് ഭരണഘടന (73, ...See more
Manage
LikeShow More Reactions
Reply2w
Rajesh Gk പുസ്തകം കാത്ത് ഇരിക്കുന്നു
Manage
LikeShow More Reactions
Reply2w
Reju Lal However, it's great .
Manage
LikeShow More Reactions
Reply2w
Tomy Varghese ഇത്പുതിയ വിവരമാണെനിക്ക് Js Adoor
Manage
LikeShow More Reactions
Reply2w
റെജി ജോർജ്ജ് ജോണ്‍ ആദ്യമെ തന്നെ പറയട്ടെ താങ്കളുടെ പോസ്റ്റ് വളരെ നിരാശാജനകമാണു. ഇടതുപക്ഷമാണു പഴയ എസ്.എഫ്.ഐ ആണെന്നൊക്കെ പറയുമ്പൊള്‍ മുഖവിലക്ക് എടുക്കാറായിരുന്നു പതിവ്. പക്ഷെ ഒന്നാം യു.പി.എ യുടെ ജനകീയ പദ്ധതികളെ വച്ച് താങ്കള്‍ എഴുതിയ ഈ പോസ്റ്റും ആദരണീയനായ പ്രകാശ് കാരാട...See more
Manage
LikeShow More Reactions
Reply2w
റെജി ജോർജ്ജ് 3. എന്തിനാണു ജോണ്‍ താങ്കളുടെ "അക്ക" അരുണാ റോയ് രണ്ടാം യു.പി.എയുടെ National Advisory Council (NAC), ല്‍ നിന്നും രാജിവച്ച് പുറത്തുപോയത്? 

4. Food Security and Public Distribution System അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരാണു? റേഷന്‍ സംവിധാനത്തിനു എന്താണു സംഭവ
...See more
Manage
LikeShow More Reactions
Reply2w
റെജി ജോർജ്ജ് 1960 കളില്‍ ആരംഭിച്ചതാണു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍. പ്രധാനമന്ത്രി നെഹൃ ആണു അതിന്റെ ശില്പി. അദ്ദേഹത്തെ ചെറുതാക്കുവാനാണു മഹാരാഷ്ട്രയിലെ സര്‍ക്കാരിന്റെ താണെന്ന് പറയുന്നത്. മന്മോഹന്‍ സിംഗിനെ വലുതാക്കണമെങ്കില്‍ നെഹൃവിനെ മോശക്കാരനാക്കണം. എത്ര ദയനീയമാണു...See more
Manage
LikeShow More Reactions
Reply2w
Js Adoor റെജി പറഞ്ഞത്തിനോട് പലതിനോടും എതിരില്ല. Employment Guarantee scheme ആദ്യം തുടങ്ങിയത് 1972 ൽ മഹാരാഷ്ട്രയിൽ ആണ്. അതിനു ഭരണ ഘടനയുമായ ബന്ധവും ഞാൻ പറഞ്ഞിട്ടുണ്ട്. യു പി എ രണ്ടിനെ ഞാനും അരുണയും ഉൾപ്പെടെ വിമര്ശിച്ചുണ്ടു. കോൺഗ്രസിനെയും. എന്ന് വിചാരിച്ചു ഉള്ള...See more
Manage
LikeShow More Reactions
Reply2w
റെജി ജോർജ്ജ് സോഷ്യലിസ്റ്റ്, ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഡിപൊളീറ്റിക്കലൈസ് ചെയ്യുക എന്ന സാമ്രാജ്യത്വ അജണ്ട ആണു ആഗോള ഫണ്ടിങ്ങ് ഉള്ള ഏജന്‍സികളെ നയരൂപികരണം ഏല്പിച്ച് മന്മോഹന്‍ സിംഗും കൂട്ടരും കോണ്‍ഗ്രസ്സില്‍ നടപ്പിലാക്കിയ എഞ്ചിനീയറിംഗ്. ഇ...See more
Manage
LikeShow More Reactions
Reply2w
Js Adoor റെജി. ഞാൻ അന്നും ഇന്നും ഗാന്ധജി, അംബേദ്കർ, നെഹ്‌റു, എന്നിവരുടെ സോഷ്യൽ ഡെമോക്രാ്റ്റിക് ് ആശയങ്ങളും മര്കസിന്റെയും ഗ്രാംഷിയുടെയും ചില ആശയങ്ങൾ ഉൾകൊള്ളുന്ന ഒരു ലെഫ്റ്റ് ലീനീങ് സോഷ്യൽ ഡെമോക്രറ്റ് ആണ്. കൊണ്ഗ്രെസ്സ്കാരുടെ കാര്യം അവരോടു ചോദിക്കുക. ഒരു പാർട്ടിയെയോ നേതാവിനെയോ ന്യായീകരിക്കുന്ന ഒരു പാർട്ടി വിശ്വാസി അല്ല. റെജി ഒരു പാർട്ടി വിശ്വാസി മാത്രം ആണ്. അതാണ്‌ വ്യത്യാസം.
Manage
LikeShow More Reactions
Reply2wEdited
Dilip CN N കൊണ്ഗ്രെസ്സ് ന് ജനകീയ നയമില്ല.. ഇടതുപക്ഷം പക്ഷെ കൊണ്ഗ്രെസ്സ് നെ സപ്പോർട്ട് ചെയ്യണം.. ഈ പറയുന്ന തിൽ എന്ത് യുക്തി????.. ചേരി ചേര നയം പോലും ഉപേക്ഷിച്ചു കൊണ്ഗ്രെസ്സ്, ഇസ്രായേൽ ലിനെ ഏറ്റവും അടുത്ത സുഹൃത്തായി കാണുന്ന കൊണ്ഗ്രെസ്സ് നെ എങ്ങിനെ വേണം ഇടതു പക്ഷം സപ്പോർട്ട് ചെയ്യുവാൻ ?
Manage
LikeShow More Reactions
Reply2wEdited
John Vipin എഴുതിയകാര്യങ്ങൾ പുതിയ അറിവുകളാണ്. മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും മാത്രം ആശ്രയിക്കുമ്പോൾ പ്രധാനപ്പെട്ടത് പലതും വിട്ടു പോകുന്നു
Manage
LikeShow More Reactions
Reply2w
John Vipin Vinayan KG. ഒന്നു വായിച്ചു പോകു
Manage
LikeShow More Reactions
Reply2w
Jay Kotek 👍Excellent...please do not postpone...bring that to the light in the near future...need of the hour and you can contribute greatly...
Manage
LikeShow More Reactions
Reply2w
Anil Raman കുറച്ചു നാൾ മുമ്പ് സിവിക് ചന്ദ്രൻ പറഞ്ഞതാണ്

കുറച്ചു നാൾ റഷ്യയിലേക്ക് നോക്കി പിന്നെ ക്യൂബയിലേക്ക് നോക്കി കുറച്ചു നാൾ ചൈനയിലേക്ക് നോക്കി
...See more
Manage
LikeShow More Reactions
Reply2w
Pl Lathika quite informative
Manage
LikeShow More Reactions
Reply1w

No comments: